നിർമാണ സാമഗ്രികൾ റോഡിലിട്ട് നിർമിക്കുന്നു: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
1375774
Monday, December 4, 2023 6:07 AM IST
കോഴിക്കോട്: ചാത്തമംഗലം ആർഇസി മലയമ്മ കൂടത്തായി റോഡിന്റെ പണി തുടങ്ങുന്നതിന് മുമ്പ് ആവശ്യമുള്ള സാധനങ്ങളുടെ നിർമാണം ഗതാഗതം തടസപ്പെടുത്തി കൊണ്ട് റോഡിൽ നടക്കുന്നുവെന്ന പരാതി ജില്ലാ കളക്ടർ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിംഗ് ചെയർ പേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
റെഡിമെയ്ഡ് ഓവുചാലുകൾ അടക്കമാണ് റോഡിലിട്ട് നിർമിക്കുന്നത്. എൻഐടി, ആർഇസി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വിദ്യാർഥികൾ ഇതു കാരണം ബുദ്ധിമുട്ടുകയാണെന്ന് പരാതിയിൽ പറയുന്നു. റോഡ് സ്വന്തം വക പോലെയാണ് കമ്പനി പെരുമാറുന്നത്. കമ്പനി പ്രതിനിധികൾ തന്നെയാണ് ഗതാഗതം നിയന്ത്രിക്കുന്നതെന്നും പരാതിയിലുണ്ട്. നൗഷാദ് തെക്കയിൽ സമർപ്പിച്ച പരാതിയിലാണ് നടപടി.