ലിറ്റിൽ ഫ്ലവർ സ്കൂളിൽ "ലിബ' ബാസ്ക്കറ്റ്ബോൾ ചാന്പ്യൻഷിപ്പ് നടത്തി
1375773
Monday, December 4, 2023 6:07 AM IST
കോഴിക്കോട്: ലിറ്റിൽ ഫ്ലവർ സ്കൂളിൽ ഗ്രൗണ്ടിൽ "ലിബ' ബാസ്ക്കറ്റ്ബോൾ ചാന്പ്യൻഷിപ്പ് നടത്തി. കോഴിക്കോട് ജോയിന്റ് ആർടിഒ ബിജു ഐസക് ഉദ്ഘാടനം നിർവഹിച്ചു.
കേരള ബാസ്ക്കറ്റ് ബോൾ സെക്രട്ടറി സി. ശശിധരൻ, ബാസ്ക്കറ്റ് ബോൾ അസോസിയേഷൻ കോഴിക്കോട് പ്രസിഡന്റ് ജോസ് സെബാസ്റ്റ്യൻ, പ്രിൻസിപ്പൽ ഫാ. റോബിൻ ജോസഫ്, പിടിഎ സെക്രട്ടറി റമീഷ്ണ എന്നിവർ സന്നിഹിതരായിരുന്നു. സൗത്ത് ഇന്ത്യയിൽ നിന്നുള്ള ആൺകുട്ടികളുടെ ഒന്പത് ടീമും, പെൺകുട്ടികളുടെ ആറ് ടീമുമാണ് മത്സരത്തിൽ മാറ്റുരച്ചത്.