സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
1375772
Monday, December 4, 2023 6:07 AM IST
കുന്നമംഗലം: കുന്നമംഗലം കോ ഓപ്പറേറ്റീവ് റൂറൽ ബാങ്കിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. യുപി സ്കൂളിന് സമീപം നീതി ലാബ് ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പിൽഷുഗർ, കൊളസ്ട്രോൾ, യൂറിക് ആസിഡ് പരിശോധനകളും, മരുന്നുകളും സൗജന്യമായി നൽകി.
ബാങ്ക് പ്രസിഡന്റ് കെ.സി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം. സന്തോഷ് കുമാർ, കെ.എം. ഗിരീഷൻ, പുതുക്കുടി ബാവ, പി. ജൂണാർ, പി.പി. ഷിനിൽ, റിബീഷ്, പി. ജയ, വിനീത, സുനി, ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു. ഡോ. അമൃതരാജീവ്, ഡോ. അനൂജ് പിശഷി കുമാർ പരിശോധനക്ക് നേതൃത്വം നൽകി.