സൗഹൃദ സംഗമം സംഘടിപ്പിച്ചു
1375770
Monday, December 4, 2023 6:07 AM IST
താമരശേരി: വീൽചെയർ റൈറ്റ്സ് ഓർഗനൈസേഷന്റെയും (ഡബ്ല്യൂആർഒ) സോഷ്യൽ വെൽഫെയർ സൊസൈറ്റി താമരശേരിയുടെയും ആഭിമുഖ്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് ഐപിഎം ഇമ്പം ഹാളിൽ നടന്ന സൗഹൃദ സംഗമം ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സബ് ജഡ്ജ് എം.പി. ഷൈജൽ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരുടെ ഉന്നമനം സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു.
ഡബ്ല്യൂആർഒ പ്രസിഡന്റ് മിസ്റ വാവാട് അധ്യക്ഷത വഹിച്ചു. ഡോ. വി.എൻ. സന്തോഷ് കുമാർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഡോ. സുധ, വി.പി. ഉസ്മാൻ, ഐപിഎം വൈസ് ചെയർമാൻ സത്യപാൽ, ഉസ്മാൻ പി. ചെമ്പ്ര, അഡ്വ. ശ്രീജിത്ത്, ബവിഷ് ബാൽ, അഡ്വ. ടി.പി.എ. നസീർ, വിനോദ് താമരശേരി, ഫിറോസ് കച്ചേരിയിൽ, സന്തോഷ് വലിയപറമ്പ് തുടങ്ങിയവർ പ്രസംഗിച്ചു.ഇഖ്റ ആശുപത്രിയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവത്കരണ സെമിനാറും നടന്നു.