ഭിന്നശേഷി ദിനം ആചരിച്ചു
1375768
Monday, December 4, 2023 6:07 AM IST
കൊയിലാണ്ടി: ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ ഡിഫറെന്റിലി ഏബിൾഡ് ആൻഡ് ഫാമിലി വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി ദിനാചരണം നടത്തി.
കൊയിലാണ്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങ്ജനശ്രീ ബ്ലോക്ക് ചെയർമാൻ വി.വി. സുധാകരൻ ഉദ്ഘാടനം ചെയ്തു. എം.കെ. സത്യൻ അധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി കെ.കെ. ശ്രീജിൽ, കെ. ഷിബു, എ. അസീസ്, എം.കെ. ബാലകൃഷ്ണൻ, കെ.വി.കെ. സുബൈർ, ടി.ടി. രാമചന്ദ്രൻ, പി. വേലായുധൻ എന്നിവർ പ്രസംഗിച്ചു.