ഓഞ്ഞിൽ-മുളവട്ടംകടവ് റോഡ് ടാറിംഗ് തകർന്നു
1375767
Monday, December 4, 2023 6:07 AM IST
കൂരാച്ചുണ്ട്: പഞ്ചായത്ത് പതിമൂന്നാം വാർഡിലുൾപ്പെട്ട ഓഞ്ഞിൽ - മുളവട്ടംകടവ് റോഡിന്റെ ടാറിംഗ് തകർന്ന് യാത്ര ദുഷ്കരം. പൊറാളി കുരിശുപള്ളി - മുളവട്ടംകടവ് റോഡിന്റെ ഭാഗമാണിത്. അഞ്ഞൂറ് മീറ്ററോളം ഭാഗം ജില്ലാ പഞ്ചായത്ത് നവീകരണം നടത്തിയിരുന്നു.
ഇതിൽ ഓഞ്ഞിൽ ഭാഗം മുതലുള്ള ഏകദേശം അര കിലോമീറ്റർ ദൂരമാണ് പാടെ തകർന്ന് യാത്ര ദുസഹമായത്. നിരവധി ആൾക്കാർ ഉപയോഗിക്കുന്നതോടൊപ്പം ബൈപാസ് റോഡായും ഉപയോഗിക്കുന്നതിനാൽ ഒട്ടനവധി വാഹനങ്ങൾ ഇതുവഴി ഓടുന്നുണ്ട്. റോഡിന്റെ ദുരവസ്ഥ മൂലം സ്കൂൾ വിദ്യാർഥികൾ അടക്കമുള്ള യാത്രക്കാരാണ് ദുരിതത്തിലായത്. റോഡ് ഗതാഗതയോഗ്യമാക്കാൻ അടിയന്തിര നടപടി വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.