മണ്ടോപ്പാറ ജനകീയ ആരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു
1375547
Sunday, December 3, 2023 6:57 AM IST
കൂരാച്ചുണ്ട്: പഞ്ചായത്ത് മൂന്നാം വാർഡിലെ നവീകരിച്ച മണ്ടോപ്പാറ ജനകീയ ആരോഗ്യ കേന്ദ്രം പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒ.കെ. അമ്മദ് അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ടോജോ, പഞ്ചായത്തംഗങ്ങളായ സിമിലി ബിജു, വിൻസി തോമസ്, അരുൺ ജോസ്, ഹെൽത്ത് ഇൻസ്പെക്ടർ എ.സി. അരവിന്ദ്, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ജയേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.