സർവകക്ഷി അനുശോചന യോഗം നടത്തി
1375546
Sunday, December 3, 2023 6:57 AM IST
കോഴിക്കോട്: അര്‍പ്പണബോധത്തോടെ കോണ്‍ഗ്രസ് പാര്‍ട്ടിക്കും കര്‍ഷക സമൂഹത്തിനും വേണ്ടി നിലക്കൊണ്ട നിസ്വാര്‍ത്ഥനായ നേതാവായിരുന്നു സിറിയക് ജോണ്‍ എന്ന് എം.കെ. രാഘവന് എംപി അഭിപ്രായപ്പെട്ടു.
പലതവണ എംഎല്‍എയും ഒരു തവണ മന്ത്രിയും ആകാന്‍ അവസരം ഉണ്ടായപ്പോഴും സാധാരണക്കാരുടെയും കര്‍ഷകരുടേയും ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം പ്രത്യേകം താല്പര്യമെടുത്തു. ഡിസിസി സംഘടിപ്പിച്ച സിറിയക് ജോണ്‍ സര്‍വകക്ഷി അനുശോചന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഐയുഎംഎല്‍ ജില്ലാ സെക്രട്ടറി ടി.ടി. ഇസ്മായില്‍, ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ബി.കെ. പ്രേമന്, എന്‍സിപി നേതാവ് എം. ആലിക്കോയ, ഡിസിസി മുന്‍ പ്രസിഡന്റ് കെ.സി. അബു, പി.എം. അബ്ദുറഹിമാന്, കെ.എം. അഭിജിത്ത്, യു.വി. ദിനേശ് മണി, കെ. രാമചന്ദ്രന്, കെ.പി. ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.
തിരുവമ്പാടി: പി. സിറിയക് ജോണിന്റെ നിര്യാണത്തിൽ കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവക്ഷി അനുശോചന യോഗം നടത്തി. തിരുവമ്പാടി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മനോജ് സെബാസ്റ്റ്യൻ വാഴേപറമ്പിൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ, ജില്ലാ പഞ്ചായത്തംഗം ബോസ് ജേക്കബ്, സജി ഫിലിപ്പ്, ബാബു കളത്തൂർ, ജോയി മ്ലാങ്കുഴി, ബാലകൃഷ്ണൻ പുല്ലങ്കോട്, മേഴ്സി പുളിക്കാട്ട്, അബ്ദുറഹ്മാൻ, ഷൗക്കത്തലി കൊല്ലളത്തിൽ, ടോമി കൊന്നക്കൽ, ഷിജു ചെമ്പനാനി തുടങ്ങിയവർ പ്രസംഗിച്ചു.
താമരശേരി: പി. സിറിയക്ക് ജോണിന്റെ നിര്യാണത്തില്‍ പുതുപ്പാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അനുശോചിച്ചു. മണ്ഡലം പ്രസിഡന്റ് രാജേഷ് ജോസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ബിജു താന്നിക്കാകുഴി, നാസര്‍ പുഴങ്കര, സണ്ണി പുലിക്കുന്നേല്‍, അംബിക മംഗലത്ത്, രാജു പുലിയള്ളുങ്കല്‍, ഷിന്‍ജോ തൈക്കല്‍, എന്‍.ജി. ബാബു എന്നിവര്‍ പ്രസംഗിച്ചു.