പങ്കാളിത്ത പെൻഷൻ കേരളത്തിലും പിൻവലിക്കണമെന്ന്
1375541
Sunday, December 3, 2023 6:57 AM IST
കോഴിക്കോട്: പങ്കാളിത്ത പെൻഷൻ പദ്ധതി കേരളത്തിലും പിൻവലിക്കണമെന്ന് പദ്ധതിയിൽ ഉൾപ്പെട്ട ജീവനക്കാരുടെ സംഘടന ആവശ്യപ്പെട്ടു. സ്റ്റേറ്റ് എൻപിഎസ് എംപ്ലോയീസ് കളക്ടീവ് കേരള കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് സിവിൽ സ്റ്റേഷനിൽ നടന്ന പെൻഷൻ ജാഗ്രത ധർണയിലാണ് ഈ ആവശ്യം ഉന്നയിച്ചത്.
സുപ്രീംകോടതിയുടെ നിർദേശപ്രകാരം സർക്കാർ പുറത്തുവിട്ട പുനഃപരിശോധന സമിതി റിപ്പോർട്ടിൽ എൻപിഎസ് പിൻവലിക്കാൻ നിയമ തടസമില്ല എന്ന വസ്തുത പരാമർശിക്കുന്നുണ്ട്. ഈ യാഥാർത്ഥ്യം അംഗീകരിച്ച് കേരളത്തിലും പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു. സിവിൽ സ്റ്റേഷനിൽ നടന്ന റാലിയിൽ അഞ്ഞൂറിലധികം പങ്കാളിത്ത പെൻഷൻ ജീവനക്കാരും വിരമിച്ച ഉദ്യോഗസ്ഥരും പങ്കെടുത്തു.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം റഹ്മത് ടീച്ചർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.കെ. റഹീസ് അധ്യക്ഷത വഹിച്ചു.