ചൈതന്യ സ്വാമികളുടെ അനുസ്മരണ യോഗം സംഘടിപ്പിച്ചു
1375540
Sunday, December 3, 2023 6:57 AM IST
കോഴിക്കോട്: ശ്രീനാരായണ ഗുരുദേവന്റെ മലബാറിലെ അപ്പോസ്തലനായ മഹാത്മാവാണ് ചൈതന്യസ്വാമികളെന്നും ചൈതന്യസ്വാമികളുടെ തപോഭൂമിയായ അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമം ശ്രീനാരായണ ഭക്തരുടെ മലബാറിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായി മാറുമെന്നും ശിവഗിരി മഠത്തിലെ സ്വാമി പ്രേമാനന്ദ പറഞ്ഞു.
ദിവ്യശ്രീ ചൈതന്യ സ്വാമികളുടെ 71-ാമത് മഹാസമാധിയോടനുബന്ധിച്ച് എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമത്തിൽ സംഘടിപ്പിച്ച സമാധിദിന അനുസ്മരണ യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ യൂണിയൻ പ്രസിഡന്റ് ഷനൂബ് താമരക്കുളം അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി, യൂത്ത് മൂവ്മെന്റ് കേന്ദ്ര സമിതി ജോ. സെക്രട്ടറി രാജേഷ് മാങ്കാവ്, യോഗം ഡയറക്ടർ കെ. ബിനുകുമാർ, വി. സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.