കെത്രിഎ വാർഷികം ആഘോഷിച്ചു
1375539
Sunday, December 3, 2023 6:57 AM IST
കോഴിക്കോട്: കേരള അഡ്വര്‍ടൈസിംഗ് ഏജന്‍സീസ് അസോസിയേഷന് (കെത്രിഎ) കോഴിക്കോട് സോണില്‍ ഇരുപതാം വാര്‍ഷികവും ഫാമിലി മീറ്റും നടത്തി. ഹോട്ടല്‍ വൂഡിസിൽ വച്ച് നടന്ന പരിപാടി സ്റ്റേറ്റ് അഡ്വയ്സറി ബോര്‍ഡ് മെമ്പര്‍ പി.എം. മാത്യു ഉദ്ഘാടനം ചെയ്തു.
വളപ്പിലയുടെ ബ്രാഞ്ച് മാനേജര്‍ സുനില്‍ വർഗീസിനുള്ള യാത്രയയപ്പും, സംസ്ഥാന സിബിഎസ്ഇ കലോത്സവത്തില്‍ മോഹിനിയാട്ടത്തില്‍ മികച്ച വിജയം നേടിയ എം.വി. അനീഷ് കുമാറിന്റെ മകള്‍ അളകനന്ദയെ ആദരിക്കുകയും ചെയ്തു.
സോണല്‍ പ്രസിഡന്റ് സലീം പാവുത്തോടിക അധ്യക്ഷത വഹിച്ചു, സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി എം.വി. അനീഷ് കുമാര്‍ (എംവി അഡ്വര്‍ടൈസിംഗ്), ജോ എല്‍വീസ് (എലാന്‍ കമ്യുണിക്കേഷന്‍സ്), പി.എം. ഫ്രാന്‍സിസ്, കെ.ജെ. ജോര്‍ജ് (വാട്ടര്‍ ക്രിയേറ്റീവ് സ്റ്റുഡിയോ) എന്നിവര്‍ പ്രസംഗിച്ചു.