ഭിന്നശേഷി കായികോത്സവം നടത്തി
1375538
Sunday, December 3, 2023 6:57 AM IST
തിരുവമ്പാടി: ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് കുന്നമംഗലം ബിആർസിയുടെ നേതൃത്വത്തിൽ തിരുവമ്പാടി പഞ്ചായത്തിനു കീഴിലുള്ള വിവിധ സ്കൂളുകളിൽ നിന്നുമുള്ള ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള കായികോത്സവം സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തി. സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ ഉദ്ഘാടനകർമം നിർവഹിച്ചു.
ഹയർസെക്കൻഡറി പ്രിൻസിപ്പൽ കെ.ജെ. ആന്റണി അധ്യക്ഷത വഹിച്ചു. തിരുവമ്പാടി പഞ്ചായത്ത് പ്രസിസന്റ് മേഴ്സി പുളിക്കാട്ട് മുഖ്യാതിഥി ആയിരുന്നു. പ്രധാനാധ്യാപകരായ ജോളി ജോസഫ്, സിബി കുര്യാക്കോസ്, പിടിഎ പ്രസിഡന്റുമാരായ വിത്സൻ താഴത്തുപറമ്പിൽ, സിജോയ് മാളോല എന്നിവർ പ്രസംഗിച്ചു. കായികാധ്യാപകനായ ധനൂപ് ഗോപി, സ്പെഷ്യൽ എഡ്യൂക്കർമാരായ കെ.ജെ. പ്രിയ, സി. ലിനറ്റ്, പി.എസ്. വിനീത തുടങ്ങിയവരാണ് കായികോത്സവത്തിന് നേതൃത്വം നൽകിയത്.
കായികോത്സവത്തിൽ പുല്ലൂരാംപാറ യുപി സ്കൂൾ ഓവറോൾ ചാന്പ്യൻമാരായി. പുല്ലൂരാംപാറ ഹയർ സെക്കൻഡറി സ്കൂൾ, തിരുവമ്പാടി ഹയർ സെക്കൻഡറി സ്കൂൾ, തിരുവമ്പാടി യുപി സ്കൂൾ യഥാക്രമം രണ്ടും, മൂന്നും, നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി.