പാലിയേറ്റീവ് നഴ്സുമാർക്ക് യാത്രയയപ്പ് നൽകി
1375126
Saturday, December 2, 2023 12:56 AM IST
മുക്കം: കാരശേരി ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റിക്ക് കീഴിൽ പാലിയേറ്റീവ് രോഗീ പരിചരണ പരിശീലനം പൂർത്തിയാക്കിയ നഴ്സുമാർക്ക് യാത്രയയപ്പ് നൽകി. അബൂബക്കർ നടുക്കണ്ടി അധ്യക്ഷനായി.
എ.പി. മുരളീധരൻ ഉപഹാരങ്ങൾ നൽകി. റീനാ പ്രകാശ്, ഗസീബ് ചലൂളി, കെ. മുഹമ്മദ് ഹാജി, എൽ.കെ. മുഹമ്മദ്, അലവിക്കുട്ടി പറമ്പാടൻ, വിനോദ് പുത്രശേരി, എൻ.കെ. അൻവർ, ടി.ടി. ഉമ്മർ തുടങ്ങിയവർ പ്രസംഗിച്ചു.