മുട്ടഗ്രാമം പദ്ധതി മൂന്നാം ഘട്ടം: ഓമശേരിയിൽ 2500 കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു
1375124
Saturday, December 2, 2023 12:56 AM IST
താമരശേരി: 2023-24 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഓമരശേരി പഞ്ചായത്ത് നടപ്പിലാക്കുന്ന മുട്ടഗ്രാമം പദ്ധതിയുടെ മൂന്നാം ഘട്ടം പഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. ഓമശേരി ഗവ. വെറ്ററിനറി ഡിസ്പെൻസറിയിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് ഫാത്വിമ അബു അധ്യക്ഷത വഹിച്ചു.
വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി പദ്ധതി വിശദീകരിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. കരുണാകരൻ, പഞ്ചായത്തംഗങ്ങളായ സൈനുദ്ദീൻ കൊളത്തക്കര, സി.എ. ആയിഷ, ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ, പഞ്ചായത്ത് സെക്രട്ടറി എം.പി. മുഹമ്മദ് ലുഖ്മാൻ, എൻ.പി. മൂസ, നിർവഹണ ഉദ്യോഗസ്ഥ വെറ്ററിനറി സർജൻ ഡോ.കെ.വി.ജയശ്രീ, ലൈവ് സ്റ്റോക് ഇൻസ്പെക്ടർ ശ്രീജ എന്നിവർ സംസാരിച്ചു.
മൂന്നേകാൽ ലക്ഷം രൂപ ചെലവഴിച്ചാണ് ഈ സാമ്പത്തിക വർഷം പദ്ധതി നടപ്പിലാക്കിയത്. 2500 കോഴിക്കുഞ്ഞുങ്ങളെയാണ് പഞ്ചായത്തിലെ വനിതകൾക്ക് വിതരണം ചെയ്തത്.