എയ്ഡ്സ് ദിനാചരണം നടത്തി
1375123
Saturday, December 2, 2023 12:56 AM IST
കോഴിക്കോട്: ജില്ലാ മെഡിക്കൽ ഓഫീസ് ആരോഗ്യത്തിന്റെയും ജില്ലാ എയ്ഡ്സ് പ്രതിരോധ നിയന്ത്രണ യൂണിറ്റിന്റെയും നേതൃത്വത്തിൽ ജില്ലാതല എയ്ഡ്സ് ദിനാചരണം സംഘടിപ്പിച്ചു. ഉദ്ഘാടനം ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.
കോഴിക്കോട് ഐഎംഎ പ്രസിഡന്റ് ഡോ. സി. രാജു ബലറാം മുഖ്യാതിഥിയായി. ലെറ്റ് കമ്മ്യൂണിറ്റി ലീഡ്സ് എന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ വിപുലമായ പരിപാടികളാണ് എയ്ഡ്സ് ദിനാചരണത്തോടനുബന്ധിച്ചു നടന്നത്. സബ്കളക്ടർ വി. ചെൽസാസിനി ഫ്ലാഗ് ഓഫ് ചെയ്ത ബോധവത്കരണ റാലിയോടെയാണ് ദിനാചരണത്തിന് തുടക്കം കുറിച്ചത്.
തുടർന്ന് ബോധവത്കരണ മാജിക്ക് ഷോയും നടന്നു. ചടങ്ങിൽ ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ സി.കെ ഷാജി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി.പി. അബ്ദുൽ കരീം, സാക്ഷരതാ മിഷൻ ജില്ലാ പ്രോഗ്രാം കോഡിനേറ്റർ പി. പ്രശാന്ത് കുമാർ, എൻവൈകെ ജില്ലാ യൂത്ത് കോഡിനേറ്റർ സി. സനൂപ്, ഡിഎംഒ ടെക്നിക്കൽ അസിസ്റ്റന്റ് ഡി.കെ. ശംഭു എന്നിവർ പ്രസംഗിച്ചു
കോടഞ്ചേരിയിൽ എയ്ഡ്സ് ദിനാചരണം സംഘടിപ്പിച്ചു
കോടഞ്ചേരി: ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി കോടഞ്ചേരി പഞ്ചായത്തിന്റെയും ദിശ ചാരിറ്റബിൾ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ എയ്ഡ്സ് ദിനാചരണ പരിപാടി സംഘടിപ്പിച്ചു. സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽനിന്ന് ആരംഭിച്ച ബഹുജന എയ്ഡ്സ് ബോധവത്കരണ റാലി സ്കൂൾ മാനേജർ ഫാ. കുര്യാക്കോസ് ഐകുളന്പിൽ ഫ്ളാഗ് ഓഫ് ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെന്പകശ്ശേരി ഉദ്ഘാടനം ചെയ്തു. ദിശ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് പ്രകാശ് പീറ്റർ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് 2022 - 23 കാലഘട്ടത്തിൽ ഏറ്റവും മികച്ച സാമൂഹ്യ സംഘടനയ്ക്കുള്ള അവാർഡ് ദിശ ചാരിറ്റബിൾ സൊസൈറ്റിക്ക് ചടങ്ങിൽ പ്രഖ്യാപിച്ചു.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് പ്രഫ. ഡോ. ഫാ. ജോയ് വട്ടോലി മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മെഡിക്കൽ ഓഫീസർ തസ്നി ബോധവൽക്കരണ ക്ലാസ് എടുത്തു.
പഞ്ചായത്ത് അംഗങ്ങളായ ജോസ്കുട്ടി പെരുന്പള്ളി, വാസുദേവൻ ഞാറ്റുകാലായിൽ, പഞ്ചായത്ത് സെക്രട്ടറി സീനത്ത്, ജോയി കരിമഠം, സിസ്റ്റർ റോസ് മരിയ, ബിജോയ് തോമസ്, ജിൻസ്, തോമസ് മാത്യു, സിസ്റ്റർ കുസുമം, ലില്ലിക്കുട്ടി, ജയേഷ് സ്രാന്പിക്കൽ, ഡോ. അരുണ് തുടങ്ങിയവർ സംസാരിച്ചു.
സ്കൗട്ട് ആന്റ് ഗൈഡ്സ്, സ്റ്റുഡൻസ് പോലീസ് കേഡറ്റ്, എൻസിസി, എൻഎസ്എസ് കേഡറ്റുകൾ, വിദ്യാർഥികൾ, സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. ബോധവത്കരണത്തിന്റെ ഭാഗമായി നടത്തിയ ക്വിസ്, പോസ്റ്റർ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഫ്ളാഷ് മോബും നടത്തി.
എയ്ഡ്സ് ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു
മുക്കം: ലോക എയ്ഡ്സ് ദിനത്തിൽ ബി.പി. മൊയ്തീൻ ലൈബ്രറി ബോധവത്കരണ സെമിനാർ നടത്തി. ലൈബ്രറി കൗൺസിൽ മേഖല സമിതി കൺവീനർ ബി. അലി ഹസന്റെ അധ്യക്ഷതയിൽ ചേർന്ന സെമിനാർ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം സി.സി. ആൻഡ്രൂസ് ഉദ്ഘാടനം ചെയ്തു.
എ.പി. മുരളീധരൻ വിഷയാവതരണം നടത്തി. കാഞ്ചന കൊറ്റങ്ങൽ, ദാമോദരൻ കോഴഞ്ചേരി, എസ്. പ്രഭാകരൻ, എം.എ. റുഖിയ, വിനു കാരമൂല, മീന തടത്തിൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.