തി​രു​വ​മ്പാ​ടി: തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് എ​ൽ​പി വി​ഭാ​ഗം സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ പു​ല്ലൂ​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ്സ് യു​പി സ്കൂ​ൾ ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി. തി​രു​വ​മ്പാ​ടി സേ​ക്ര​ഡ് ഹാ​ർ​ട്ട് യു​പി സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും വി​ള​ക്കാം​തോ​ട് എം​എ​എം എ​ൽ​പി സ്കൂ​ൾ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

കി​ഡീ​സ് വി​ഭാ​ഗ​ത്തി​ൽ പു​ല്ലൂ​രാം​പാ​റ സ്കൂ​ളി​ലെ ആ​ൽ​ബി​ൻ ബി​ജു, ലം​ഹ എ​ന്നി​വ​ർ വ്യ​ക്തി​ഗ​ത ചാ​ന്പ്യ​ൻ​മാ​രാ​യി. പു​ല്ലൂ​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ റം​ല ചോ​ല​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ര​യി​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.