കെ.എം പീറ്ററിനു നാലിന് ചക്കിട്ടപാറയിൽ പൗര സ്വീകരണം; സംഘാടക സമിതി രൂപീകരിച്ചു
1375118
Saturday, December 2, 2023 12:56 AM IST
പേരാമ്പ്ര: ഫിലിപ്പീൻസിൽ നടന്ന ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റിൽ സ്വർണമെഡൽ ജേതാവായ കെ.എം. പീറ്ററിനു ജന്മനാടായ ചക്കിട്ടപാറയിൽ നാലിനു ഉച്ചയ്ക്ക് ശേഷം മൂന്നിന് പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ പൗര സ്വീകരണം നൽകും.
ഇതിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ യോഗം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ബിന്ദു വത്സൻ അധ്യക്ഷത വഹിച്ചു.
ഇ.എം. ശ്രീജിത്ത്, ജിതേഷ് മുതുകാട്, ബിന്ദു സജി, വിനിഷ ദിനേശൻ, ബിജു ചെറുവത്തൂർ, കുഞ്ഞമ്മദ് പെരിഞ്ചേരി, വി.വി. കുഞ്ഞിക്കണ്ണൻ, ത്രേസ്യാമ്മ ജോർജ്ജ്, രാജൻ വർക്കി, ശോഭ പട്ടാണി കുന്നേൽ എന്നിവർ പ്രസംഗിച്ചു. സ്വാഗത സംഘം ഭാരവാഹികൾ: കെ. സുനിൽ (ചെയർമാൻ), ഇ.എം. ശ്രീജിത്ത് (കൺവീനർ), പി.പി. രഘുനാഥ് (ട്രഷറർ), നിഖിൽ നരിനട (പ്രചരണ കമ്മിറ്റി കൺവീനർ).