കെ.ടി. ജയകൃഷ്ണൻ അനുസ്മരണം നടത്തി
1375117
Saturday, December 2, 2023 12:56 AM IST
കോഴിക്കോട്: യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷനായിരിക്കെ കണ്ണൂർ മൊകേരി ഈസ്റ്റ് യുപി സ്കൂളിൽ കൊല്ലപ്പെട്ട കെ.ടി. ജയകൃഷ്ണന്റെ 25 -ാം ബലിദാനദിനത്തിൽ യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു.
തളി മാരാർജി ഭവനിൽ ബിജെപി ജില്ലാപ്രസിഡന്റ് അഡ്വ. വി.കെ. സജീവൻ അനുസ്മരണച്ചടങ്ങ് ഉദ്ഘാടനം ചെയ്തു.യുവമോർച്ച ജില്ലാ പ്രസിഡന്റ് ജുബിൻ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ബിജെപി ജില്ലാ ഉപാധ്യക്ഷ വിജയലക്ഷ്മി, ജില്ലാ കമ്മിറ്റിയംഗം തിരുവണ്ണൂർ ബാലകൃഷ്ണൻ, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ഹരിപ്രസാദ് രാജ, ഭാരവാഹികളായ വിഷ്ണു പയ്യാനക്കൽ, കെ.വി. യദുരാജ്,ലിബിൻ കുറ്റ്യാടി, ശരത് കൃഷ്ണ തുടങ്ങിയവർ നേതൃത്വം നൽകി.