ബീഹാർ സ്വദേശിയെ കാർണിവൽ ഷെഡിൽ മരിച്ച നിലയിൽ കണ്ടെത്തി
1375023
Friday, December 1, 2023 11:05 PM IST
താമരശേരി: ബീഹാർ സ്വദേശിയെ താമരശേരി ചുങ്കത്ത് കാർണിവൽ ഷെഡിൽ മരിച്ച നിലയിൽ കണ്ടെത്തി. ബീഹാറിലെ ബാക്കാ സ്വദേശി ഷഫീക്ക് (49) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണക്കിണറിലെ സൈക്കിൾ അഭ്യാസിയായിരുന്നു.
വ്യാഴാഴ്ച രാത്രി അഭ്യാസം കഴിഞ്ഞ് രാത്രി 12 ഓടെ ഷെഡിൽ ഉറങ്ങാൻ കിടന്ന ഷഫീക്ക് രാവിലെ എഴുന്നേൽക്കാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. താമരശേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.