മതേതര ഐക്യത്തിന് വേണ്ടി രാജ്യം വിധി എഴുതും: അബ്ദു സമദ് സമദാനി
1374958
Friday, December 1, 2023 7:17 AM IST
പേരാമ്പ്ര: മതേതര ഇന്ത്യ രാജ്യ ക്ഷേമവും ജനനന്മയും ലക്ഷ്യമിട്ട് ഐക്യത്തിനും മൈത്രിക്കും വേണ്ടി വിധിയെഴുതുമെന്ന് മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ഡോ. എം.പി. അബ്ദുസമദ് സമദാനി എംപി. "വിദ്വേഷത്തിനെതിരേ ദുർ ഭരണത്തിനെതിരേ ' എന്ന പ്രമേയത്തിൽ ജില്ലാ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച യൂത്ത് മാർച്ച് ചെറിയ കുമ്പളത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ഹൃദയം എക്കാലവും മതേതരമാണ്.
ആസന്നമായ പൊതു തെരഞ്ഞെടുപ്പ് മതേതരത്വത്തിന്റെ വീണ്ടെടുപ്പിന് വേണ്ടിയായിരിക്കും ജനങ്ങൾ വിനിയോഗിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആനേരി നസീർ അധ്യക്ഷനായി. സഫറി വെള്ളയിൽ മുഖ്യ പ്രഭാഷണം നടത്തി. ടി.ടി. ഇസ്മായിൽ, എസ്.പി. കുഞ്ഞമ്മദ്, സൂപ്പി നരിക്കാട്ടേരി, സി.പി.എ. അസീസ്, സി.എച്ച്. ഇബ്രാഹീംകുട്ടി, ആർ.കെ. മുനീർ, ടി.കെ.എ. ലത്തീഫ്, എം.കെ.സി. കുട്ട്യാലി, പി.സി. മുഹമ്മദ് സിറാജ്, ശിഹാബ് കന്നാട്ടി, കല്ലൂർ മുഹമ്മദലി, മൂസ കോത്തമ്പ്ര, ഒ. മമ്മു, മുനീർ കുളങ്ങര എന്നിവർ പ്രസംഗിച്ചു.
പേരാമ്പ്ര ടൗൺ ഹാളിലെ സ്വീകരണ സമ്മേളനം എസ്ടിയു ദേശീയ പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണികുളം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഇ. ഷാഹി അധ്യക്ഷനായി.