കാരശേരി ബാങ്ക് പലിശ ഇളവ് പ്രഖ്യാപിച്ചു
1374957
Friday, December 1, 2023 7:17 AM IST
മുക്കം: കാരശേരി സർവീസ് സഹകരണ ബാങ്കിൽ നിന്നും ഒരു ലക്ഷം രൂപ വരെ വായ്പ എടുത്ത് തിരിച്ചടയ്ക്കാൻ പ്രയാസമുള്ളവർക്ക് കുടിശിക നിവാരണത്തിന്റെ ഭാഗമായി 50 ശതമാനം പലിശ ഇളവ് നൽകും. 31 വരെയാണ് ഈ ആനുകൂല്യം ലഭിക്കുക. ബാങ്കിന്റെ 31-ാം വാർഷികപൊതുയോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്.
ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹിമാൻ പൊതുയോഗം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ഇ.പി. ബാബു അധ്യക്ഷനായി. ജനറൽ മാനേജർ എം. ധനീഷ്, ഡെപ്യൂട്ടി മാനേജർ ഡെന്നി ആന്റണി എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.
ഡയറക്ടർമാരായ എ.പി. മുരളീധരൻ, ഗസീബ് ചാലൂളി, അലവിക്കുട്ടി പറമ്പാടൻ, പി.വി. സുരേന്ദ്രലാൽ, കെ. കൃഷ്ണൻകുട്ടി, രത്ന കല്ലൂർ, റോസമ്മ ബാബു, ദീപാ ഷാജു, വിനോദ് പുത്രശേരി, കെ. മുഹമ്മദ് ഹാജി, ഇമ്മാനുവൽ കാക്കക്കൂടുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.