ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളുടെ കൂട്ടായ്മ രൂപീകരിച്ചു
1374955
Friday, December 1, 2023 7:17 AM IST
താമരശേരി: ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ മാതാപിതാക്കളുടെ സംഘടനയായ കോഴിക്കോട് പരിവാര്‍ കമ്മിറ്റിക്കു കീഴില്‍ കട്ടിപ്പാറ പഞ്ചായത്തില്‍ രക്ഷിതാക്കളുടെ കൂട്ടായ്മക്ക് രൂപം നല്കി. കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മോയത്ത് ഉദ്ഘാടനം ചെയ്തു.സറീന വടക്കുമുറി അധ്യക്ഷത വഹിച്ചു.
കോഴിക്കോട് പരിവാര്‍ ജില്ലാ വൈസ് പ്രസിഡന്റ് പി. സിക്കന്തര്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സി തോമസ്,ബേബി രവീന്ദ്രന്, അഷ്റഫ് പൂലോട്, ഷാഹിം ഹാജി, സാജിത ഇസ്മായില്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ നിഷ, പരിവാര്‍ ജില്ലാ ജോയിന്റ് സെക്രട്ടറി ആയിശ താമരശേരി, ഗഫൂര്‍ ഓമശേരി, സൈഫുന്നിസ, സുബൈദ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി സറീന വടക്കുമുറി (പ്രസിഡന്റ്), പി. സുരേന്ദ്രന് (വൈസ് പ്രസിഡന്റ്), സൈഫുന്നിസ (സെക്രട്ടറി), കെ. സുബൈദ (ജോ. സെക്രട്ടറി), ഫാത്തിമ നാസര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.