കല്ലാനോട് പെയിൻ ആൻഡ് പാലിയേറ്റീവിന് കെട്ടിട നിർമാണ കമ്മിറ്റി രൂപീകരിച്ചു
1374954
Friday, December 1, 2023 7:17 AM IST
കൂരാച്ചുണ്ട്: കഴിഞ്ഞ രണ്ടു വർഷമായി കല്ലാനോട് പ്രവർത്തിച്ചു വരുന്ന പെയിൻ ആൻഡ് പാലിയേറ്റീവിനായി സംഭാവനയായി ലഭിച്ച സ്ഥലത്ത് കെട്ടിട നിർമാണത്തിനായി കമ്മിറ്റി രൂപീകരിച്ചു. യോഗത്തിൽ പാലിയേറ്റീവ് പ്രസിഡന്റ് കെ.എ. ചാക്കോച്ചൻ അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ അരുൺ ജോസ്, വിനോദ് കലമറ്റത്തിൽ, സണ്ണി കാനാട്ട് എന്നിവർ പ്രസംഗിച്ചു. എട്ടിയിൽ ജോൺസണിനെ ഫിനാൻസ് കമ്മിറ്റി കൺവീനറായി തെരഞ്ഞെടുത്തു. കെട്ടിട നിർമാണ ഫണ്ടിലേക്ക് ജയശ്രീ വടക്കേടത്ത് ആദ്യ സംഭാവന തുക കൈമാറി. പള്ളിവാതുക്കൽ ബോസ് സംഭാവനയായി നൽകിയ നാലു സെന്റ് ഭൂമിയിലാണ് കെട്ടിടം നിർമിക്കുന്നത്.