കൂരാച്ചുണ്ടിൽ വികസിത് ഭാരത് സങ്കൽപ് യാത്ര നടത്തി
1374953
Friday, December 1, 2023 7:17 AM IST
കൂരാച്ചുണ്ട്: കേന്ദ്ര സർക്കാർ രൂപകൽപ്പന ചെയ്ത വിവിധ ക്ഷേമപദ്ധതികൾ ജനങ്ങളിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ബോധവത്കരണ പരിപാടിയായ വികസിത് ഭാരത് സങ്കൽപ് യാത്ര കൂരാച്ചുണ്ട് പഞ്ചായത്തിൽ കനറാ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു. സെന്റ് തോമസ് ഫൊറോന വികാരി ഫാ. വിൻസെന്റ് കണ്ടത്തിൽ അധ്യക്ഷത വഹിച്ചു.
കോഴിക്കോട് ലീഡ് ബാങ്ക് മാനേജർ മുരളീധരൻ പദ്ധതി വിശദീകരിച്ചു. പഞ്ചായത്തംഗങ്ങളായ ഒ.കെ. അമ്മദ്, സണ്ണി പുതിയകുന്നേൽ, സിമിലി ബിജു, പഞ്ചായത്ത് അസി. സെക്രട്ടറി ബിജു, കനറാ ബാങ്ക് മാനേജർ കെ. അക്ഷയ്, സീനിയർ മാനേജർ നിതിൻ മാത്യു എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ മികച്ച കർഷകരായ സജി മാത്യു കടുകൻമാക്കൽ, ഷൈലമ്മ ജോസ് അറയ്ക്കൽ, ഡാന്റി വട്ടുകുളം, കീർത്തി റാണി എന്നിവരെ ഉപഹാരം നൽകി ആദരിച്ചു.