ജനവിചാരണ സദസ് സംഘടിപ്പിച്ചു
1374952
Friday, December 1, 2023 7:17 AM IST
കോടഞ്ചേരി: സർക്കാരിന്റെ അഴിമതി, ധൂർത്ത്, അക്രമം, കെടുകാര്യസ്ഥത എന്നിവയ്ക്കെതിരേ യുഡിഎഫ് ജനവിചാരണ സദസ് കോടഞ്ചേരി മണ്ഡലം കൺവൻഷൻ നടത്തി.തിരുവമ്പാടി നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സി.കെ. കാസിം ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് ചെയർമാൻ കെ.എം. പൗലോസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോബി ഇലന്തൂർ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വിൻസെന്റ് വടക്കേമുറിയിൽ, പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, കെ.പി. മുഹമ്മദ് ഹാജി, സണ്ണി കാപ്പാട്ട് മല, ജയ്സൺ മേനാകുഴി, അബൂബക്കർ മൗലവി, കെ.എം. ബഷീർ, ജോർജ് എം. തോമസ്, ആന്റണി നീർവേലി, അന്നക്കുട്ടി ദേവസ്യ, ലിസി ചാക്കോ എന്നിവർ പ്രസംഗിച്ചു.