പെരുവണ്ണാമൂഴിയിൽ മെറ്റൽ ഇളകി റോഡ് അപകട ഭീഷണിയിൽ
1374951
Friday, December 1, 2023 7:17 AM IST
പെരുവണ്ണാമൂഴി: പൂഴിത്തോട് കടിയങ്ങാട് പിഡബ്ല്യുഡി റോഡിന്റെ ഭാഗമായ പെരുവണ്ണാമൂഴി ശാലോം പടിയിൽ ടാർ ചെയ്യാത്ത റോഡ് ഭാഗം അപകട ഭീഷണി ഉയർത്തുന്നതായി പരാതി. റോഡിന്റെ രണ്ടു ഭാഗവും ടാർ പ്രവൃത്തി പൂർത്തിയായതാണ്.
അപകട ഭീഷണി ഉയർന്ന ഭാഗത്ത് ടാർ ചെയ്തിട്ടില്ല. ഉറപ്പിച്ച മെറ്റൽ വാഹനങ്ങളുടെ നിരന്തര ഓട്ടം കാരണം ഇളകി കൊണ്ടിരിക്കുകയാണ്.
സ്കൂട്ടർ അടക്കമുള്ള ഇരുചക്ര വാഹനങ്ങൾ ഇവിടെ തെന്നി അപകടം പതിവായിരിക്കുകയാണ്. ഈ ഭാഗവും അടിയന്തരമായി ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്നാണു ഉയരുന്ന ആവശ്യം.