ഏഷ്യൻ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റ് ജേതാവ് കെ.എം. പീറ്ററിനെ ആദരിച്ചു
1374949
Friday, December 1, 2023 7:17 AM IST
ചക്കിട്ടപാറ: ഏഷ്യൻ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ സ്വർണമെഡൽ കരസ്ഥമാക്കിയ കെ.എം. പീറ്ററിനെ ചക്കിട്ടപാറ വനിത സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. പ്രസിഡന്റ് എം.ജെ. ത്രേസ്യ ഉപഹാരം നൽകി. വൈസ് പ്രസിഡന്റ് മറിയാമ്മ മാത്യു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാലി ജോസഫ്, സി.ഒ. ത്രേസ്യ, കെ. മാലു, ഇ.ജെ. മേരി എന്നിവർ പ്രസംഗിച്ചു.