റവന്യൂ ജില്ലാ ക്രിക്കറ്റ് ചാന്പ്യൻഷിപ്പ്; കുന്നമംഗലം ചാമ്പ്യൻമാർ
1374948
Friday, December 1, 2023 7:17 AM IST
വെള്ളിമാട്കുന്ന്: ജെഡിടി ഗ്രൗണ്ടിൽ വച്ച് നടന്ന കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ ജൂണിയർ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കോഴിക്കോട് സിറ്റി ഉപജില്ലയെ പരാജയപ്പെടുത്തി കുന്നമംഗലം ഉപജില്ല ചാമ്പ്യന്മാരായി.
സമാപന ചടങ്ങിൽ ജെഡിടി ജോയിന്റ് സെക്രട്ടറി ഹിലാൽ ഹസൻ ട്രോഫികൾ വിതരണം ചെയ്തു. എ.കെ. മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു. കെ.എം. ദിപിൻ കൃഷ്ണ, ഇ. അനീഷ്, അൻവർ സാദിഖ്, ഫാറൂഖ് അബ്ദുള്ള, പി.കെ. ജിത്സു, പി. ദീപേഷ് എന്നിവർ പ്രസംഗിച്ചു.