റവന്യു ജില്ലാതല ക്രിക്കറ്റ് മത്സരം കല്ലാനോട് നടന്നു
1374670
Thursday, November 30, 2023 7:05 AM IST
കൂരാച്ചുണ്ട്: കോഴിക്കോട് റവന്യു ജില്ലാ സബ് ജൂണിയർ ബോയ്സ്, ജൂണിയർ ഗേൾസ്, സീണിയർ ഗേൾസ് വിഭാഗങ്ങളുടെ ക്രിക്കറ്റ് മത്സരങ്ങൾ കല്ലാനോട് ജൂബിലി സ്റ്റേഡിയത്തിൽ വച്ച് നടന്നു.
ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡന്റ് പോൾസൺ ജോസഫ് അറയ്ക്കൽ ഉദ്ഘാടനം നിർവഹിച്ചു. കല്ലാനോട് സെന്റ് മേരീസ് ഹൈസ്കൂൾ പ്രധാനാധ്യാപകൻ സജി ജോസഫ് അധ്യക്ഷത വഹിച്ചു. ബഷീർ കറുത്തേടത്ത്, ലിതേഷ്, ടൂർണ്ണമെന്റ് കമ്മിറ്റി കൺവീനർ നോബിൾ കുര്യാക്കോസ്, മനു ജോസഫ്, ഡൊമനിക് എന്നിവർ പ്രസംഗിച്ചു.