റവന്യൂ ജില്ലാ സ്കൂൾ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു
1374667
Thursday, November 30, 2023 7:05 AM IST
കോഴിക്കോട്: റവന്യൂ ജില്ലാ സ്കൂൾ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് എളേറ്റിൽ എം.ജെ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു.
കിഴക്കോത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. വിനോദ് കുമാർ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് എ. നിഷ അധ്യക്ഷത വഹിച്ചു. എ.കെ. കൗസർ, സി. സുബൈർ, എം. അബ്ദുൽ മുനീർ, സലീം കൊളായി, പി.ടി. മുഹമ്മദ് അഷ്റഫ്, പി. ഷഫീഖ്, കെ. അബ്ദുൽ മുജീബ് എന്നിവർ പ്രസംഗിച്ചു.