മുഖ്യമന്ത്രി കേരള ജനതയെ നോക്കി കൊഞ്ഞനം കുത്തുന്നു: സന്ദീപ് വാര്യർ
1374666
Thursday, November 30, 2023 7:05 AM IST
കൊയിലാണ്ടി: മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും കോടികൾ മുടക്കി യാത്ര നടത്തിയും ധൂർത്ത് നടത്തിയും കേരള ജനതയെ കൊഞ്ഞനം കുത്തുകയാണെന്ന് ബിജെപി സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് വാര്യർ പറഞ്ഞു.
എൻഡിഎയുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ നടന്ന ജനപഞ്ചായത്തിന്റെ ഉദ്ഘാടനം നടത്തി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.വടകര ലോകസഭ എംപി കെ. മുരളീധരനും, സ്ഥലം എംഎൽഎ. കാനത്തിൽ ജമീലയും മണ്ഡലത്തിൽ വികസനം എത്തിക്കുന്നതിൽ പൂർണ പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി കൊയിലാണ്ടി ഏരിയ പ്രസിഡന്റ് രവിവല്ലത്ത് അധ്യക്ഷത വഹിച്ചു.