കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു
1374664
Thursday, November 30, 2023 7:05 AM IST
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിനെ മാലിന്യമുക്തമാക്കുന്ന ക്യാമ്പയിൻ ക്ലീൻ കോടഞ്ചേരി ഗ്രീൻ കോടഞ്ചേരിയുടെ ഭാഗമായി നാളെയുടെ പൗരന്മാരിൽ പുതിയ ശീലങ്ങൾ രൂപപ്പെടുത്തി എടുക്കുന്നതിന്റെ ഭാഗമായും പഞ്ചായത്ത് പരിധിയിലെ 13 സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥി പ്രതിനിധികളുടെ പഞ്ചായത്തുതല ഹരിത സഭ സംഘടിപ്പിച്ചു.
കോടഞ്ചേരി പഞ്ചായത്ത് പരിധിയിലെ മുഴുവൻ സ്കൂളുകളിലും ഹരിത സഭ ക്ലബുകൾ രൂപീകരിക്കുകയും മാലിന്യ സംസ്കരണത്തിന് നേതൃത്വം നൽകുകയും കുട്ടികളുടെ മേൽനോട്ടത്തിനായി ഗ്രീൻ അംബാസിഡർമാരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.
കോടഞ്ചേരി പഞ്ചായത്ത് തല കുട്ടികളുടെ ഹരിത സഭ യോഗം പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ചിന്ന അശോകൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.