ട്രെയിൻ തട്ടി മധ്യവയസ്കൻ മരിച്ചു
1374519
Wednesday, November 29, 2023 11:04 PM IST
ചേമഞ്ചേരി: ചേമഞ്ചേരി റെയിൽവേ സ്റ്റേഷനു സമീപം ട്രെയിൻ തട്ടി മധ്യവയസ്കൻ മരിച്ചു. കിഴക്കേ പൂക്കാട് മദ്രസ വളപ്പിൽ മുസ്തഫ (50) ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടിനായിരുന്നു സംഭവം.
കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേനയെത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചു. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. പിതാവ്: മമ്മത്. മാതാവ്: പാത്തുമ്മ. ഭാര്യ: ഫൗസിയ. മക്കൾ: ഫിദ ഫാത്തിമ, അസ്റുദ്ദീൻ.