വികസിത് ഭാരത് സങ്കൽപ് യാത്രയ്ക്ക് തുടക്കമായി
1374472
Wednesday, November 29, 2023 8:09 AM IST
കടലുണ്ടി: കേന്ദ്ര വികസന ക്ഷേമ പദ്ധതികൾ സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലേക്ക് എത്തിക്കുന്നതിനായി ആരംഭിച്ച വികസിത് ഭാരത് സങ്കൽപ് യാത്ര കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചു. കടലുണ്ടിയിൽ നടന്ന ചടങ്ങിൽ പഞ്ചായത് പ്രസിഡന്റ് വി. അനുഷ ഉദ്ഘാടനം ചെയ്തു. കനറാ ബാങ്ക് റീജ്യണൽ മാനേജർ ടോംസ് വർഗീസ് അധ്യക്ഷനായിരുന്നു. ലീഡ് ബാങ്ക് ഡിവിഷണൽ മാനേജർ ടി.എം. മുരളീധരൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കേന്ദ്ര പെൻഷൻ മന്ത്രാലയത്തിന്റെ അനുഭവ് പുരസ്കാര ജേതാവായ മോഹനൻ നമ്പിടിയാളിനെ ചടങ്ങിൽ ആദരിച്ചു.
കാർഷിക മേഖലയിൽ ഗുണപ്രദമാകുന്ന ഡ്രോൺ സാങ്കേതികവിദ്യ കർഷകർക്കായി പരിചയപ്പെടുത്തി. കർഷകക്ഷേമ പദ്ധതികളെ കുറിച്ച് ഗുണഭോക്താക്കൾ അനുഭവങ്ങൾ പങ്കുവെച്ചു.
തുടർന്ന് ഒളവണ്ണയിലും വികസിത് ഭാരത് സങ്കൽപ് യാത്ര എത്തി. പത്മശ്രീ ചെറുവയൽ രാമനാണ് ഒളവണ്ണയിലെ പരിപാടി ഉദ്ഘാടനം ചെയ്തത്. ജനക്ഷേമ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളാണ് യാത്രയിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നത്. ഇന്ന് പെരുമണ്ണയിലും പെരുവയലിലും ആണ് പരിപാടികൾ നടക്കുക. കുന്നമംഗലം ബ്ലോക്ക് മുതല്‍ കുന്നുമ്മല്‍ ബ്ലോക്ക് വരെ ജില്ലയിലെ 70 പഞ്ചായത്തുകളിലൂടെ യാത്ര കടന്നുപോകും. കാര്‍ഷിക മേഖലയില്‍ നവീന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി ഡ്രോണ്‍ പരിചയപ്പെടുത്തും. വിവിധ പദ്ധതികളിലെ ഗുണഭോക്താക്കളും പങ്കെടുക്കും.