യം​ഗ് ഇ​ന്ന​വേ​ഷ​ൻ പ്രോ​ഗ്രാം: പു​ര​സ്‌​കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Wednesday, November 29, 2023 8:09 AM IST
കോ​ഴി​ക്കോ​ട്: യം​ഗ് ഇ​ന്ന​വേ​ഷ​ൻ പ്രോ​ഗ്രാ​മി​ന്‍റെ 2021ലെ ​ഏ​റ്റ​വും കൂ​ടു​ത​ൽ ഐ​ഡി​യ സ​മ​ർ​പ്പി​ച്ച് കേ​ര​ള​ത്തി​ൽ മൂ​ന്നാം സ്ഥാ​ന​ത്തി​ന​ർ​ഹ​രാ​യ ചേ​വ​ര​മ്പ​ലം സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​നു​ള്ള പു​ര​സ്‌​കാ​ര​ങ്ങ​ൾ കൈ​മാ​റി. ജി​ല്ലാ ക​ള​ക്ട​ർ സ്നേ​ഹി​ൽ കു​മാ​ർ സിം​ഗ് പു​ര​സ്‌​കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

സ്കൂ​ളി​നു​ള്ള ക്യാ​ഷ് അ​വാ​ർ​ഡ്, ഫെ​സി​ലി​റ്റേ​റ്റ​റാ​യ ഷാ​നി​ല വേ​ണു​വി​നു​ള്ള പു​ര​സ്‌​കാ​രം, സം​സ്ഥാ​ന ജേ​താ​ക്ക​ൾ​ക്കു​ള്ള പു​ര​സ്‌​കാ​രം എ​ന്നി​വ​യാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ച​ട​ങ്ങി​ൽ കെ-​ഡി​സ്ക് സീ​നി​യ​ർ പ്രോ​ഗ്രാം എ​ക്സി​ക്യു​ട്ടീ​വ് അ​നു​മ​രി​യ, പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ആ​നീ​സ്, മാ​നേ​ജ​ർ സി​സ്റ്റ​ർ സോ​ളി, പി​ടി​എ എ​ക്സി​ക്യു​ട്ടീ​വ് മെ​മ്പ​ർ പ്ര​വീ​ൺ, ഷാ​നി​ല വേ​ണു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.