ബയോ ബിന്നുകൾ വിതരണം ചെയ്തു
1374469
Wednesday, November 29, 2023 8:09 AM IST
മുക്കം: ആധുനിക രീതിയിൽ മാലിന്യ സംസ്കരണം നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ കൊടിയത്തൂരിൽ ബയോ ബിന്നുകൾ വിതരണം ചെയ്തു. പഞ്ചായത്ത് 2023 -2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പഞ്ചായത്തിലെ എല്ലാ അങ്കണവാടികളിലേക്കും സ്കൂളുകളിലേക്കും കൃഷിഭവനിലേക്കും ബയോ ബിന്നുകൾ വിതരണം ചെയ്തത്. ഇതോടെ സ്ഥാപനങ്ങളിലെ മാലിന്യം സംസ്കരിക്കുന്നതിനൊപ്പം ഇതിൽ നിന്നും ലഭിക്കുന്ന ജൈവ വളം കാർഷികാവശ്യങ്ങൾക്കും ഉപയോഗപ്പെടുത്താനാവും.
ചെറുവാടി താഴത്തുമുറി അങ്കണവാടിയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മറിയം കുട്ടിഹസൻ അധ്യക്ഷത വഹിച്ചു.