പാലിയേറ്റീവ് കെയർ ശിൽപശാല സംഘടിപ്പിച്ചു
1374055
Tuesday, November 28, 2023 1:28 AM IST
കോഴിക്കോട്: നാഷണൽ സർവ്വീസ് സ്കീം സമർപ്പണ് പ്രോജക്ടിന്റെ ഭാഗമായി മാവൂർ ക്ലസ്റ്റർ തല പാലിയേറ്റീവ് കെയർ ശില്പശാല സംഘടിപ്പിച്ചു. എൻഎസ്എസ് മാവൂർ ഏരിയ ക്ലസ്റ്റർ കോഡിനേറ്റർ സില്ലി ബി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
തോട്ടുമുക്കം സെന്റ് തോമസ് എച്ച്എസ്എസ് പ്രിൻസിപ്പാൾ എ.സി. ലളിത, വാർഡ് മെന്പർ സിജി കുറ്റികൊന്പിൽ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ റോസ് മേരി എന്നിവർ പ്രസംഗിച്ചു."വയോജനങ്ങളുടെ സാന്ത്വന പരിചരണം; കുട്ടികളുടെ പ്രസക്തി’ എന്ന വിഷയത്തിൽ ചർച്ചകൾ നടത്തി. ജോസ് പുളിമൂട്ടിൽ ക്ലാസുകൾക്ക് നേതൃത്വം നൽകി.
മാവൂർ ക്ലസ്റ്ററിലെ സെന്റ് തോമസ് എച്ച്എസ്എസ് തോട്ടുമുക്കം, ഫാത്തിമബി മെമ്മോറിയൽ എച്ച്എസ്എസ് കൂന്പാറ, ഗവ.എച്ച്എസ്എസ് ചെറുവാടി, സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസ് കൂടരഞ്ഞി, എംകെഎച്ച്എംഎംഒവി എച്ച്എസ്എസ് മുക്കം, ഗവ.എച്ച്എസ്എസ് ചാത്തമംഗലം എന്നീ സ്കൂളുകളിൽ നിന്നായി എഴുപതോളം കുട്ടികൾ പങ്കെടുത്തു.