പന്തലില്‍ വെളിച്ചമില്ല: സംഘാടകള്‍ക്ക് മുഖ്യമന്ത്രിയുടെ വിമര്‍ശനം
1373798
Monday, November 27, 2023 2:37 AM IST
കോഴിക്കോട്: നവകേരള സദസിൽ പന്തലിലെ വെളിച്ചക്കുറവ് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ. സംഘാടകർക്ക് ചെറിയ നോട്ട പിശക് പറ്റി. ചിലർ ഇരിക്കുന്നത് ഇരുട്ടത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോട് കുന്നമംഗലത്ത് നവകേരള സദസിൽ പ്രസംഗിക്കുകയായിരുന്നു പിണറായി. നേരത്തെ അറിയിച്ചിരുന്നതില്‍ നിന്നും ഒരുമണിക്കൂറോളം വൈകിയാണ് കുന്നമംഗലത്ത് പരിപാടി ആരംഭിച്ചത്.ഏത് പദ്ധതി വന്നാലും എതിർക്കും എന്നതിന്റെ ഉദാഹരണമാണ് തുരങ്കപാത.
വയനാടിന് അത്യാവശ്യമായ പാതയെ എങ്ങനെയാണ് പ്രതിപക്ഷ നേതാവ് കണ്ടത്? വലിയ ആപത്ത് ഉണ്ടാകും എന്ന് പറഞ്ഞു. രാഷ്ട്രീയമായ എതിർപ്പുകൾ കാണും. ഇത് അതല്ല. നാടിന്റെ മൊത്തത്തിൽ ഉള്ള ആവശ്യങ്ങളെ എതിർക്കുന്നു. ലോകമെമ്പാടുമുള്ള മലയാളികൾക്ക് വേണ്ടി സംഘടിപ്പിച്ച ലോക കേരളസഭയെ എതിർത്തു. ലോക മലയാളികൾക്ക് സംസാരിക്കാനും പ്രശ്നങ്ങൾ പറയാനുമുള്ള വേദിയായിരുന്നു അതെന്നും മുഖ്യമന്ത്രി പറഞ്ഞു.