കെ.എം. മാണി സ്മാരക ‘ഊർജിത കാർഷിക ജലസേചന’ പദ്ധതി ജനുവരിയിൽ
1373796
Monday, November 27, 2023 2:37 AM IST
കോഴിക്കോട്:കെ.എം. മാണി സ്മാരക ഊർജിത കാർഷിക ജലസേചന പദ്ധതി മുക്കത്ത് ജനുവരിയിൽ ആരംഭിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. 5.6 കോടി രൂപ ഉപയോഗിച്ചാണ് മുക്കം മുനിസിപ്പാലിറ്റിയിൽ പദ്ധതി ആരംഭിക്കുന്നത്.
തിരുവമ്പാടി മണ്ഡലം നവകേരള സദസില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി. തെരഞ്ഞെടുപ്പ് പത്രികയിൽ പറഞ്ഞ കാര്യങ്ങൾ നല്ല രീതിയിൽ നടപ്പിലാക്കാൻ സർക്കാരിന് സാധിച്ചു. കേരളത്തിന്റെ സമസ്ത സാഹചര്യങ്ങളെയും പ്രയോജനപ്പെടുത്തി കൊണ്ടാണ് സർക്കാർ മുന്നോട്ട് പോകുന്നത്.
വിദ്യാഭ്യാസരംഗത്ത് വലിയ മുന്നേറ്റം ഉണ്ടായി. ആയിരക്കണക്കിന് കുട്ടികളാണ് സർക്കാർ സ്കൂളുകളിലേക്ക് എത്തുന്നത്. വിദേശത്തുള്ള വിദ്യാർഥികള്‍ കേരളത്തിൽ വന്ന് പഠിക്കാൻ ആഗ്രഹിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.