ധൂർത്തു കാരണം കേരളത്തിൽ ഒരു കാര്യവും നല്ല രീതിയിൽ നടക്കുന്നില്ല: കെ.മുരളീധരൻ എംപി
1373793
Monday, November 27, 2023 2:37 AM IST
പേരാമ്പ്ര: വിമർശിക്കുന്നവരെയും പ്രതിഷേധിക്കുന്നവരെയും അടിച്ചൊതുക്കാൻ ശ്രമിക്കുന്ന പിണറായി വിജയൻ ഗുണ്ടാ സദസാണ് നാട്ടിൽ നടത്തിക്കൊണ്ടിരിക്കുന്നതെന്നു കെ. മുരളീധരൻ എം.പി. ഇടതു സർക്കാരിന്റെ അന്ത്യത്തിലേക്കുള്ള യാത്രയാണിത്.
സംസ്ഥാന സർക്കാരിനെതിരേ യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി ഡിസംബറിൽ സംഘടിപ്പിക്കുന്ന കുറ്റ വിചാരണ സദസിന്റെ സംഘാടക സമിതി രൂപീകരണ കൺവൻഷൻ പേരാമ്പ്രയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എരണം കെട്ടവർ ഭരിച്ചാൽ നാടു മുടിയുമെന്നു കേട്ടിട്ടുണ്ട്. ഇതാണിപ്പോൾ കേരളത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നും മുരളീധരൻ പരിഹസിച്ചു. മണ്ഡലം ചെയർമാൻ ടി.കെ. ഇബ്രാഹിം അധ്യക്ഷനായി. യുഡിഎഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ മുഖ്യപ്രഭാഷണം നടത്തി.