മുഹബത്ത് കി ബസാറൊരുക്കി യൂത്ത് ലീഗ്
1373792
Monday, November 27, 2023 2:37 AM IST
കൂരാച്ചുണ്ട്: "വിദ്വേഷത്തിനും ദുർഭരണത്തിനുമെതിരേ'എന്ന മുദ്രാവാക്യമുയർത്തി യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് മാർച്ചിന്റെ പ്രചാരണാർത്ഥം കൂരാച്ചുണ്ട് പഞ്ചായത്ത് യൂത്ത് ലീഗ് സംഘടിപ്പിച്ച മുഹബത്ത് കി ബസാർ കൂരാച്ചുണ്ട് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒ.കെ. അമ്മത് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഷാഫി നെയ്തല അധ്യക്ഷത വഹിച്ചു. ഒ.എസ്. അസീസ്, വി.എസ്. ഹമീദ്, ഒ.കെ. ഇസ്മായിൽ, മുഹമ്മദ് കൊടക്കൽ, ഒ.കെ. അഷ്റഫ്, അലി പുതുശേരി, ഒ.കെ. ഷാഫി എന്നിവർ പ്രസംഗിച്ചു.