രാജത്വ തിരുനാൾ റാലി നടത്തി
1373791
Monday, November 27, 2023 2:37 AM IST
തോട്ടുമുക്കം: തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന ഇടവക സൺഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുവിന്റെ രാജത്വ തിരുനാൾ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഫൊറോന വികാരി ഫാ. ജോൺ മൂലയിൽ തിരുനാൾ കുർബാനയർപ്പിച്ചു സന്ദേശം നൽകി. അസി. വികാരി ഫാ. മാത്യു വായ്പ്പുകാട്ടിൽ ആർസിജെ, പ്രധാന അധ്യാപകൻ സ്റ്റാൻലി ജോർജ് കുന്നത്തേട്ട്, അധ്യാപകർ, പിടിഎ പ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി.
തോട്ടുമുക്കം ദേവാലയത്തിൽ നിന്ന് ആരംഭിച്ച് തോട്ടുമുക്കം പള്ളിത്താഴെ അങ്ങാടിയിലേക്ക് നടത്തിയ റാലിയിൽ മുതിർന്നവരും കുട്ടികളും അടങ്ങുന്ന വൻ ജനാവലി പങ്കെടുത്തു.