കാരശേരി ബാങ്ക് ഭരണഘടന ദിനം ആചരിച്ചു
1373790
Monday, November 27, 2023 2:37 AM IST
മുക്കം: കാരശേരി സർവീസ് സഹകരണ ബാങ്ക് ഇന്ത്യൻ ഭരണഘടനയുടെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഭരണഘടന ദിനം ആചരിച്ചു.
ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹിമാൻ ഭരണഘടനയുടെ മുഖവുര വായന നടത്തി. വൈസ് ചെയർമാൻ ഇ.പി. ബാബു,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.എ. സൗദ, റീന പ്രകാശ്, എം.പി. അസയിൻ, ബാങ്ക് ജനറൽ മാനേജർ എം. ധനീഷ്, ബെന്നി, മുഹമ്മദ് കക്കാട്, ഉസ്മാൻ എടാരത്ത്, ജയിംസ് ജോഷി, അബ്ദുൽ കരീം, വിനോദ് പുത്രശേരി തുടങ്ങിയവർ സംബന്ധിച്ചു.