പൊതുസ്ഥലത്ത് മാലിന്യം തള്ളിയവരെ കണ്ടെത്തി വിദ്യാർഥികൾ മാതൃകയായി
1373789
Monday, November 27, 2023 2:37 AM IST
കുറ്റ്യാടി: പൊതുസ്ഥലത്ത് മാലിന്യം തള്ളിയവരെ കണ്ടെത്തി വിദ്യാർഥികൾ നാടിന് മാതൃകയായി. മരുതോങ്കരയിലെ കള്ളാട് സ്വദേശികളായ അദ്വൈത്, വേദസ്, അനുദേവ് എന്നീ വിദ്യാർഥികളാണ് മാതൃകയായ പ്രവർത്തി നടത്തിയത്.
കുറ്റ്യാടി കള്ളാട് റോഡിൽ വലിച്ചെറിഞ്ഞ മാലിന്യക്കെട്ട് ശ്രദ്ധയിൽപ്പെട്ട വിദ്യാർഥികൾ അത് അഴിച്ചുനോക്കിയപ്പോഴാണ് മാലിന്യം വലിച്ചെറിഞ്ഞവരെ തിരിച്ചറിയാൻ കഴിഞ്ഞത്. തുടർന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയതിനെ തുടർന്ന് സ്ഥാപന ഉടമക്ക് 5000 രൂപ പിഴയിട്ടു.
വിദ്യാർഥികൾക്ക് 1000 രൂപ പാരിതോഷികമായി നൽകുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്തിന്റെ നേതൃത്വത്തിൽ ഭരണസമിതി കുട്ടികളെ അനുമോദിച്ചു.