കുറ്റവിചാരണ സദസ്: കൂരാച്ചുണ്ടിൽ യുഡിഎഫ് യോഗം ചേർന്നു
1373788
Monday, November 27, 2023 2:37 AM IST
കൂരാച്ചുണ്ട്: എൽഡിഎഫ് സർക്കാർ നയങ്ങൾക്കെതിരേ ഡിസംബർ 22ന് ബാലുശേരിയിൽ യുഡിഎഫ് സംഘടിപ്പിക്കുന്ന കുറ്റവിചാരണ സദസ് വിജയിപ്പിക്കുവാൻ കൂരാച്ചുണ്ടിൽ ചേർന്ന യുഡിഎഫ് പഞ്ചായത്ത് യോഗം തീരുമാനിച്ചു. മുഴുവൻ വാർഡുകളിലും ഡിസംബർ പത്തിനുള്ളിൽ കമ്മിറ്റികൾ ചേരുന്നതിനും തീരുമാനിച്ചു. കെപിസിസി അംഗം കെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ പോളി കാരക്കട അധ്യക്ഷത വഹിച്ചു. കൺവീനർ ഒ.കെ. അമ്മദ്, നിയോജകമണ്ഡലം ചെയർമാൻ മുരളീധരൻ നമ്പൂതിരി, അഗസ്റ്റിൻ കാരക്കട, ജോൺസൺ താന്നിക്കൽ, വി.എസ്. ഹമീദ്, സൂപ്പി തെരുവത്ത്, ഒ.എസ്. അസീസ്, പയസ് വെട്ടിക്കാട്ട്, രാജു കിഴക്കേക്കര, അസീസ് വട്ടുകുനി, റസീന യൂസഫ് ,സണ്ണി പുതിയകുന്നേൽ എന്നിവർ പ്രസംഗിച്ചു.