ക്ഷേത്രത്തിൽ മോഷണം
1373787
Monday, November 27, 2023 2:37 AM IST
കുന്നമംഗലം: ക്ഷേത്രത്തിൽ മോഷണം നടന്നതായി പരാതി. ചെത്തുകടവ് തേവർക്കണ്ടി പുലിക്കാവിൽ ദേവസ്ഥാനത്താണ് മോഷണം നടന്നത്. ഓഫീസിന്റെ പൂട്ട് പൊളിച്ച് മേശയിൽ സൂക്ഷിച്ച അയ്യായിരത്തോളം രൂപയും, ക്ഷേത്രമുറ്റത്തെ ഭണ്ഡാരം പൊളിച്ച് അതിനകത്തുള്ള പണവും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. ക്ഷേത്ര കമ്മിറ്റി കുന്നമംഗലം പോലീസിൽ പരാതി നൽകി.