കായണ്ണയിൽ ഹരിത കർമ സേനക്ക് ഓവർകോട്ട് നൽകി
1373786
Monday, November 27, 2023 2:37 AM IST
പേരാമ്പ്ര: കായണ്ണ പഞ്ചായത്തിലെ എല്ലാ ഹരിത കർമസേനാംഗങ്ങൾക്കും ഓവർകോട്ട് കൈമാറി. പഞ്ചായത്ത് ഓഫീസ് കോൺഫറൻസ് ഹാളിൽ ചേർന്ന ചടങ്ങിൽ പ്രസിഡന്റ് സി.കെ. ശശി ഓവർകോട്ട് വിതരണം ചെയ്തു. ചടങ്ങിൽ വൈസ് പ്രസിഡന്റ് ഷീബ, മെമ്പർമാരായ ജയപ്രകാശ് കായണ്ണ, ബിജി സുനിൽകുമാർ, സെക്രട്ടറി ജ്യോതിഷ്, അസിസ്റ്റന്റ് സെക്രട്ടറി സായ് പ്രകാശ്, വിഇഒ സുധ പങ്കെടുത്തു.