വട്ടച്ചിറയിൽ ലഹരി വിരുദ്ധ ജനകീയ കൺവൻഷൻ
1373785
Monday, November 27, 2023 2:37 AM IST
കൂരാച്ചുണ്ട്: ലഹരി വിരുദ്ധ ജനകീയ ജാഗ്രതാ സമിതിയുടെ ആഭിമുഖ്യത്തിൽ വട്ടച്ചിറ അങ്ങാടിയിൽ കൺവൻഷനും സ്ലൈഡ് പ്രദർശനവും സംഘടിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു. ജാഗ്രതാ സമിതി ചെയർപേഴ്സൺ ഗീതാ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പേരാമ്പ്ര എക്സൈസ് പ്രിവന്റീവ് ഓഫീസർ എക്സ്. രഘു മുഖ്യ പ്രഭാഷണം നടത്തി. രക്ഷാധികാരി രാജൻ ഉറുമ്പിൽ, പഞ്ചായത്തംഗം വിജയൻ കിഴക്കയിൽമീത്തൽ, സണ്ണി പാറുകുന്നേൽ എന്നിവർ പ്രസംഗിച്ചു.