കക്കയത്ത് കുടുംബശ്രീ "തിരികെ സ്കൂൾ' പരിപാടി നടത്തി
1373784
Monday, November 27, 2023 2:37 AM IST
കൂരാച്ചുണ്ട്: പഞ്ചായത്ത് കുടുംബശ്രീയുടെ തിരികെ സ്കൂൾ കാമ്പയിനിന്റെ ഭാഗമായി അവസാന ഘട്ട ബാച്ചിന്റെ പരിപാടി കക്കയം ഗവ. എൽപി സ്കൂളിൽ നടത്തി. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡാർളി ഏബ്രഹാം പുല്ലംകുന്നേൽ ഉദ്ഘാടനം ചെയ്തു. എഡിഎസ് സെക്രട്ടറി അനിത ജോൺസൺ അധ്യക്ഷത വഹിച്ചു. സരിത പാലാട്ടിയിൽ, ഡോണ, മേരി സണ്ണി എന്നിവർ സംസാരിച്ചു.