സർവീസ് പെൻഷനേഴ്സ് യൂണിയൻ വയോജന ദിനാചരണം നടത്തി
1339839
Monday, October 2, 2023 12:33 AM IST
തിരുവമ്പാടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെഎസ്എസ്പിയു) കൊടുവള്ളി ബ്ലോക്ക് കമ്മിറ്റി വയോജന ദിനാചരണം, പ്രതിഭകളെ ആദരിക്കൽ പരിപാടി സമുചിതമായി നടത്തി. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എം. സദാനന്ദൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.വി. ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
നോവലിസ്റ്റും മോട്ടിവേഷൻ ട്രെയ്നറുമായ മജീദ് മൂത്തേടത്ത് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് കമ്മിറ്റി തെരഞ്ഞെടുത്ത മികച്ച കർഷകൻ കലന്തൻ ഹാജി പുളിയാറക്കൽ, കർഷക തൊഴിലാളി മൂത്തോറൻ ആനിക്കുന്നുമ്മൽ, നിർമാണ തൊഴിലാളി ചോയിക്കുട്ടി അരിയിൽ എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു. അന്തരിച്ച മുൻ ജില്ലാ പ്രസിഡന്റ് കെ. പത്മനാഭൻ ഏറാടി അനുസ്മരണവും ഫോട്ടോ അനാഛാദനവും നടത്തി.
ബ്ലോക്ക് സെക്രട്ടറി ഇൻ ചാർജ് കെ.കെ. അബ്ദുറഹ്മാൻ കുട്ടി, ജില്ലാ കമ്മിറ്റി അംഗം പി.സി. വേലായുധൻ, സാംസ്കാരിക വേദി കൺവീനർ ടി.ടി. സദാനന്ദൻ, വനിതാ വേദി കൺവീനർ കെ. രത്നമ്മ, ടി. ബാലകൃഷ്ണൻ നായർ, കെ. തങ്കപ്പൻ, കെ.ജെ. മോളി എന്നിവർ പ്രസംഗിച്ചു.